1470-490

കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

കുന്നംകുളം നഗരസഭ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പൊതുവാഹനങ്ങളിൽ പ്രദർശിപ്പിക്കേണ്ട സ്റ്റിക്കർ , പോസ്റ്ററുകൾ എന്നിവ പ്രകാശനം ചെയ്തു . കോവിഡ് നിയന്ത്രണ പ്രതിരോധ  സന്ദേശങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കറുകൾ നഗര സഭ ചെയർപേഴ്സനെ വാഹനത്തിന് പതിപ്പിച്ച് കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ കെ.ജി. സുരേഷ് പ്രചരണത്തിന് ആരംഭം കുറിച്ചു.തുടർന്ന് എല്ലാ വാഹനങ്ങളിലും ജനമൈത്രി പോലീസിൻ്റെയും ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ സ്റ്റിക്കർ പതിക്കൽ നടന്നു. പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുവാനുള്ള പോസ്റ്റർ ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠൻ നഗര സഭ ചെയർപേഴ്സൻ സീത രവീന്ദ്രന് നൽകി പ്രചരണ നടപടികൾ തുടങ്ങി.നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ ഗംഗാധരൻ വാർഡ്തലത്തിൽ വിതരണം ചെയ്യുന്ന ലഘുലേഖ പ്രകാശനം ചെയ്തു. ആശുപത്രി പബ്ലിക് ഹെൽത്ത് നെഴ്സ് പി.ബി. പത്മാവതി , ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ്.സി ,ഷോളി .സി .പി, ഹൃദ്യ ചന്ദ്രൻ ,പ്രിയ എം.ആർ ,ആശ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ സംഘാടകരായി.

Comments are closed.