1470-490

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തന ചുമതലയുള്ള ജീവനക്കാര്‍ക്ക് അവധി ബാധകമല്ല : മലപ്പുറം ജില്ലാ കലക്ടര്‍


കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച അവധി പ്രതിരോധ പ്രവര്‍ത്തന ചുമതലയുള്ള ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വൈറസ് വ്യാപനം തടയല്‍, ചികിത്സ സൗകര്യങ്ങള്‍ ഒരുക്കല്‍, രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നവര്‍,  കുടിവെള്ള വിതരണം, വാര്‍ത്താ വിതരണം, അടിയന്തര സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, മറ്റ് അത്യാവശ്യ സേവനങ്ങള്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് താല്‍ക്കാലിക തൊഴില്‍ ക്രമീകരണം ബാധകമാവില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Comments are closed.