1470-490

കോവിഡ് 19: റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേരും

കോവിഡ് 19 രോഗവ്യാപനം ഫലപ്രദമായി തടയുന്നതിനായി ഫ്‌ളാറ്റ്, റസിഡൻസ് അസോസിയേഷനുകൾ എന്നിവർ രണ്ടുദിവസങ്ങൾക്കുള്ളിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി. പ്രതിരോധമാർഗങ്ങളും സാമൂഹികനിയന്ത്രണസംവിധാനങ്ങളും നടപ്പിൽവരുത്തുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനാണ് യോഗം ചേരേണ്ടത്. 50ൽ കൂടുതൽ ആളുകൾ യോഗത്തിൽ വരാത്തവിധത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. കൂടാതെ കൈകൾ അണുവിമുക്തമാക്കുന്നതിന് വേണ്ട ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നീ സജ്ജീകരണങ്ങളും യോഗസ്ഥലത്ത് ഒരുക്കണം. വൈറസിനെക്കുറിച്ചുള്ള സംശയങ്ങൾക്കായി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഏർപ്പെടുത്തണമെന്നും എല്ലാ ഗ്രാമപഞ്ചായത്തുകളിലും നിശ്ചിതസമയത്തിനുള്ളിൽ ഇത്തരം യോഗം വിളിച്ചു ചേർത്തുവെന്നത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ഉറപ്പു വരുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ അറിയിച്ചു.

Comments are closed.