1470-490

കോവിഡ് 19 വ്യാപനം തടയാൻ കൂടുതൽ മുന്നൊരുക്കങ്ങളുമായി ഗ്രാമപഞ്ചായത്തുകൾ

കോവിഡ് 19 രണ്ടാംഘട്ട പ്രതിരോധ പ്രവർത്തത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാരോട് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശിച്ചു. വാർഡ് തലത്തിൽ കമ്മിറ്റി കൂടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. രണ്ടാം ഘട്ടത്തിൽ ക്വാറന്റൈനിലുള്ള ആളുകൾ കൂടുതലാവുകയാണെങ്കിൽ ആശുപത്രികൾക്ക് പുറമെ ഓഡിറ്റോറിയങ്ങൾ, സ്‌കൂളുകൾ, ഒഴിവായി കിടക്കുന്ന വീടുകൾ എന്നിവ സജ്ജമാക്കേണ്ടതാണ്. ഓരോ വാർഡുകളിലും ബാങ്കുകളുടെ സഹകരണത്തോടെ കൈകഴുകാനുള്ള സംവിധാനം ഒരുക്കേണ്ടതാണ്. ഓരോ ബസ്റ്റോപ്പുകളിലും ബസ്സ്റ്റാന്റുകളിലും ആളുകൾ കൂടുന്നിടങ്ങളിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇവ ലഭ്യമാക്കേണ്ടതാണ്. അന്യസംസ്ഥാന തൊഴിലാളികൾ, ട്രൈബൽ കോളനികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കെല്ലാം പ്രത്യേക ബോധവൽക്കരണം നടത്തണം.കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചേർന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ ജില്ലാതല യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്കടർ ജോയ് ജോൺ, ഡോ. സതീഷ് എന്നിവർ സംസാരിച്ചു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സെക്രട്ടറിമാരുടെ സംശയങ്ങൾക്ക് ഡോ. സതീഷ് മറുപടി നൽകി

Comments are closed.