1470-490

കോവിഡ് -19 പ്രതിരോധം: മാസ്‌കുകൾ നിർമ്മിച്ച് 30ഓളം കുടുംബശ്രീ യൂണിറ്റുകൾ

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കുടുംബശ്രീയും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന വിവിധ തരം മാസ്‌കുകളും സാനിറ്റൈസറും  പൊതുവിപണിയിൽ ലഭ്യമല്ലാത്തതിനാലാണ് പ്രാദേശിക സർക്കാറുകളുമായി കൈകോർത്ത് കുടുംബശ്രീ മാസ്‌കുകളടെയും സാനിറ്റൈസറിന്റെയും ഉൽപാദനം ആരംഭിച്ചത്. ജില്ലയിലെ 30 യൂണിറ്റുകളിൽ നിന്ന് 150ഓളം വനിതകൾ മാസ്‌ക് ഉൽപാദനവുമായി ബന്ധപ്പെട്ട അഹോരാത്രം പ്രവർത്തിക്കുന്നു. പച്ച,  നീല എന്നീ കളറുകളിലുള്ള ഗുണനിലവാരമുള്ള തുണി ഉപയോഗിച്ചാണ് സിംഗിൾ ലയർ, ഡബിൾ ലയർ മാസ്‌കുകൾ നിർമ്മിക്കുന്നത്. ജില്ലയിൽ 20,000 മാസ്‌ക്കുകളും സംസ്ഥാന മിഷനിലേക്ക് 13000 മാസ്‌കുകളും നിർമിച്ചു നൽകാൻ കുടുംബശ്രീ സംരംഭകരെ കൊണ്ട് സാധിച്ചു. ജില്ലയിലെ ഗവ. ആശുപത്രികൾ, കൺസ്യൂമർഫെഡ്, കാന്റീനുകൾ, മെഡിക്കൽ സ്റ്റോറുകൾ, വിവിധ മാളുകൾ എന്നിവ വഴിയും പെൻഷനേഴ്‌സ് അസോസിയേഷൻ,  ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവ മുഖേനയും വിതരണം ചെയ്യുന്നു. മൂന്ന് ദിവസം കൊണ്ടാണ് കുടുംബശ്രീ യൂണിറ്റുകൾ ഇത്രയും മാസ്‌ക്കുകൾ നിർമിച്ചു നൽകിയത്. ഇതിനു പുറമേ സിഡിഎസുകൾ പഞ്ചായത്തുകളുമായി സഹകരിച്ച് സൗജന്യമായും മാസ്‌ക് വിതരണം ചെയ്തുവരുന്നു. ജില്ലയിൽ സാനിറ്റൈസർ  നിർമ്മാണവുമായി ബന്ധപ്പെട്ട് നാല് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഈ യൂണിറ്റുകൾ  പ്രാദേശികതലത്തിൽ പഞ്ചായത്തുകളുമായി സഹകരിച്ച് സാനിറ്റൈസറുകൾ  നിർമ്മിച്ച് വിതരണം ചെയ്യുന്നു. പൂമംഗലം സിഡിഎസിനാണ് സാനിറ്റൈസർ ഉത്പാദിപ്പിച്ച വിതരണം ചെയ്യാനുള്ള ലൈസൻസ് ലഭിച്ചിട്ടുള്ളത്. ഇതിനുപുറമേ അയൽക്കൂട്ടങ്ങൾ വഴി കോവിഡ് 19 ബോധവൽക്കരണം എല്ലാ പഞ്ചായത്തുകളിലും നടത്തിവരുന്നു.

Comments are closed.