1470-490

കോവിഡ് 19: കർമ്മ നിരതരായി പോലീസ് സേന

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിലും ബോധവൽക്കരണത്തിലും സുപ്രധാന പങ്ക് വഹിച്ച് ഒല്ലൂരിലെ പോലീസ് സേന. ബോധവൽക്കരണം ദിനം പ്രതി ഓരോ വീടുകളിലും നേരിട്ട് ചെന്നാണ് ഇവർ നടത്തുന്നത്. ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 234 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഒല്ലൂരിൽ 147, നടത്തറ 29, വെട്ടുകാട് 46, ഒല്ലൂക്കര 12, എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക്. ഈ പ്രദേശത്തുനിന്നും മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനമൈത്രി പോലീസും സംയുക്തമായാണ് ഈ പരിധിയിൽ ആവശ്യമായ ബോധവൽക്കരണം നടത്തി വരുന്നത്.കുഴിക്കാട്ടുശ്ശേരി, ഒല്ലൂർ സെന്റർ, ക്രിസ്റ്റഫർ നഗർ ഓട്ടോ സ്റ്റാൻഡ്, പടവരാട് പള്ളിപ്രവേശം എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികൾക്ക് ആവശ്യമായ ശുചിത്വ പരിപാലനത്തെക്കുറിച്ചും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ഈ പ്രദേശത്തെ ഇരുപതോളം വരുന്ന പള്ളികളിൽ 50 പേരിൽ കൂടുതൽപേർ കൂടിച്ചേരുകയാണെങ്കിൽ കർശന നടപടിയെടുക്കുമെന്ന് താക്കീത് നൽകിയിട്ടുണ്ട്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരും 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങി നടക്കരുതെന്ന് വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്തുന്നുണ്ട്. ബ്രേക്ക് ദി ചെയിൻ ക്യാമ്പൈന്റെ ഭാഗമായി ലഘുലേഖകളും ഇവർ വീടുകളിൽ എത്തിക്കുന്നുണ്ട്.നിരീക്ഷണത്തിലുള്ള ആളുകൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്താൽ ഉടനെ അവിടെയെത്തി ശക്തമായ താക്കീത് നൽകി ക്വാറന്റൈൻ തുടരാൻ വേണ്ട നിർദ്ദേശങ്ങളും പോലീസ് നൽകുന്നുണ്ട്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ നിരീക്ഷിക്കുന്നതിനൊപ്പം ഫോൺ വഴിയും ആവശ്യമായ ബോധവൽക്കരണം നടത്തുന്നുണ്ട്.രോഗലക്ഷണങ്ങളുള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും ഇടയ്ക്കിടയ്ക്ക് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നുമുള്ള ബോധവൽക്കരണവും നൽകുന്നു.ആളുകൾ കൂടുന്നത് തടയുന്നതിന്റെ ഭാഗമായി ഈ പരിധിയിൽ ആളുകളെ കൂട്ടിയുള്ള വിവാഹമോ മറ്റു ചടങ്ങുകളും നടക്കുന്നില്ല എന്നും അതാത് സമയങ്ങളിൽ പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653