1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പൊലീസ് ഏഴു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു


കോവിഡ് 19 മുന്‍ കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പൊലീസിന്റെ ഇടപെടല്‍ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ജില്ലയില്‍ ഏഴു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 18 ആയി.പൊന്നാനിയില്‍ മൂന്ന്, പെരിന്തല്‍മണ്ണ രണ്ട്, താനൂര്‍, കരുവാരക്കുണ്ട് എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ചു വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാലും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Comments are closed.