കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോഡ് സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വിവരം അറിയിക്കണം

കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ഒരുമിച്ചു യാത്ര ചെയ്തവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിവരം അറിയിക്കണം. ഈ മാസം 11 ന് ദുബായില്‍ നിന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐ.എക്‌സ് 344 എയര്‍ ഇന്ത്യ വിമാനത്തിലാണ് കാസര്‍കോട് സ്വദേശി എത്തിയത്. തുടര്‍ന്ന് കോഴിക്കോട് തങ്ങി ഈ മാസം 12 ന് മാവേലി എക്‌സ്പ്രസില്‍ എസ്. ഒമ്പത് കമ്പാര്‍ട്ടുമെന്റില്‍ കാസര്‍കോടെത്തി. വിമാനത്തിലും തീവണ്ടിയിലുമായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 0483 – 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
Comments are closed.