കോവിഡ് 19 പരിചരണം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സഹായം

കോവിഡ് 19 വൈറസ് ബാധിതരെയും നിരീക്ഷണത്തിൽ ഇരിക്കുന്നവരെയും പരിചരിക്കുന്നതിനായി കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ജീവനക്കാർക്കും കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ സഹായഹസ്തം. ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രതിരോധ വസ്ത്രങ്ങൾ വാങ്ങുന്നതിനായി 50,000 രൂപയാണ് അടിയന്തര സഹായമായി ബാങ്ക് അനുവദിച്ചത്. ബാങ്ക് ചെയർമാൻ കെ ജി ശിവാനന്ദനിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി വി റോഷ് തുക ഏറ്റുവാങ്ങി. ബാങ്ക് നിർമ്മിച്ച് നൽകിയ ആശുപത്രി വാർഡിലെ ശുദ്ധജല വിതരണത്തിനായി ഉപകരണങ്ങൾ വാങ്ങുന്നതിനും ഫാൻ ട്യൂബ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിനായി ഒരു ലക്ഷം രൂപ കൂടി നൽകുന്നതിന് ബാങ്ക് ഭരണസമിതി തീരുമാനിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി രാമൻ കുട്ടി, ജനറൽ മാനേജർ സനൽ ചാക്കോ, ഡയറക്ടർമാരായ യു കെ ദിനേശൻ, സി പി എലിസബത്ത്, വി കെ ബാലചന്ദ്രൻ, കെ കെ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Comments are closed.