1470-490

കോവിഡ് 19 : വിദേശത്ത് നിന്ന് വന്നവർക്ക് ബാങ്ക് സേവനം വീട്ടരികിൽ

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ബാങ്കുകൾ ഉപയോക്താക്കൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. വിദേശത്തു നിന്നു വരുന്ന പൗരന്മാർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യത്തിൽ അവർക്ക് ബാങ്കിന്റെ സേവനം അവരുടെ വീട്ടു പടിക്കൽ എത്തിച്ചു നൽകുമെന്ന് ജില്ലയിലെ ബാങ്ക് അധികൃതർ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കളക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ബാങ്ക് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന പൗരന്മാർ ബാങ്കുമായി ഫോണിൽ ബന്ധപ്പെട്ടാൽ സേവനം വീട്ടുപടിക്കലെത്തിക്കാൻ ബാങ്കുകൾ സജ്ജമാണ്. ബാങ്കുകൾ മുന്നോട്ടുവെച്ച സേവനം പ്രശംസനീയമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Comments are closed.