1470-490

കോവിഡ് 19 വ്യാജ പ്രചരണം: എരുമപ്പെട്ടി സ്വദേശിക്കെതിരെ കേസ്..

തൃശൂർ/എരുമപ്പെട്ടി: അക്യുപങ്ചർ ചികിത്സയിലൂടെ കാറോണ വൈറസിനെ പ്രതിരോധിക്കാമെന്ന വ്യാജ പ്രചരണം നടത്തിയ എരുമപ്പെട്ടി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
എരുമപ്പെട്ടി സ്വദേശി ഫരീദ് താൻ കൂടി അഡ്മിനായ ഉദ്യമം വാട്സാപ് കൂട്ടായ്മയിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.

കോവിഡ് 19 സൗജന്യ അക്യുപങ്ചർ പ്രതിരോധ ചികിത്സ ഗ്രൂപ്പ് അംഗങ്ങൾ പ്രയോചനപ്പെടുത്തണം എന്ന രീതിയിലായിരുന്നു സന്ദേശം പ്രചരിപ്പിച്ചിരുന്നത്.
സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിൻ്റെ സ്ഥാപനത്തിന് വേണ്ടിയാണ് ഇയാൾ പരസ്യ പ്രചരണം നടത്തിയത്.

Comments are closed.