1470-490

കോവിഡ് 19 : ഓഡിറ്റോറിയം ഉടമസ്ഥർ അഡ്വാൻസ് തുക തിരിച്ചു നൽകണം

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 50ൽപരം ആളുകൾ ഒന്നിച്ചു കൂടുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ചടങ്ങുകളും മാറ്റിവയ്ക്കാൻ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവെച്ചവർക്ക് ഹാൾ ഉടമസ്ഥർ അഡ്വാൻസ് തുക പൂർണമായി തിരികെ നൽകുകയോ മറ്റൊരു തീയതിയിലേക്ക് ചടങ്ങുകൾ മാറ്റിവെക്കാൻ അനുവദിക്കുകയോ വേണമെന്നും നിർദ്ദേശിച്ചു. ഇത് ലംഘിക്കുന്ന ഓഡിറ്റോറിയം ഉടമസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Comments are closed.