1470-490

കോവിഡ് 19 : ചാലക്കുടി നഗരസഭ പ്രത്യേക യോഗം ചേർന്നു

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ചാലക്കുടി നഗരസഭ ഭരണസമിതി യോഗം തീരുമാനിച്ചു. 25 പൊതുയിടങ്ങളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോം ക്വാറന്റൈന്റെ ഭാഗമായി മുൻകരുതൽ എന്ന നിലയിൽ ഹാൾ കണ്ടെത്താനും രോഗ ബാധിതർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനും യോഗം തീരുമാനിച്ചു. വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് നഗരസഭ ഹാൾ ബുക്ക് ചെയ്തവർക്ക് അഡ്വാൻസ് തുക തിരികെ നൽകും. മറ്റ് പ്രൈവറ്റ് ഹാളുകൾ ബുക്ക് ചെയ്തവർക്ക് ബുക്കിങ് തുക ഉടമസ്ഥർ തിരികെ കൊടുക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ റീ ഫണ്ട് ചെയ്യാനായി കത്ത് മുഖേന ആവശ്യപ്പെടാനും തീരുമാനമായി. കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് നഗരസഭാ കൗൺസിൽ പ്രത്യേക യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. വൈസ് ചെയർമാൻ വിത്സൺ പാണാട്ടു പറമ്പിൽ, സ്ഥിരം സമിതി അംഗങ്ങളായ ബിജി സദാനന്ദൻ, യു വി മാർട്ടിൻ, ടി എം ശ്രീധരൻ, ആലീസ് ഷിബു, മുനിസിപ്പൽ സെക്രട്ടറി എം എസ് ആകാശ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.