1470-490

വാർഡ് തലത്തിൽ ജാഗ്രത യോഗങ്ങൾ

കൊറോണയുമായി ബന്ധപ്പെട്ട് കടങ്ങോട് ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്, പത്ത് വാർഡുകളിൽ ജാഗ്രതാ യോഗങ്ങൾ ചേർന്നു. സർക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ ഗ്രാമങ്ങളിൽ എത്തിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കളുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിനും യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ദീപ രാമചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ, ഹെൽത്ത് നഴ്സ് ധന്യ, തുടങ്ങിയവർ സംസാരിച്ചു. ആശാവർക്കർമാർ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.