കർമ്മഭൂമിയിൽ ചർമ്മ രഹസ്യമറിയിക്കാതെ ജില്ലാ പോലിസ് മേധാവി യു. അബ്ദുൽ കരീം ഐ.പി.എസ്.

കെ.പി.ഒ.റഹ്മത്തുല്ല
മലപ്പുറം: കൊറോണ ഭീതിയിൽ ലോകം ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ മലപ്പുറം ജില്ലയിലെ കോ രോണ പ്രതിരോധ ബോധവൽക്കരണ ത്തിലെ മുൻനിര പോരാളിയായി മാറിയിരിക്കുകയാണ് ജില്ലക്കാരനായ ജില്ലാ പോലീസ് മേധാവി – യു. അബ്ദുൽ കരിം, കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും മാതൃകയാണ് വള്ളുവനാടിന്റെ അഭിമാനമായ കരീം സാർ, പോലീസ് സേവനത്തിന്റെ ഉയർന്ന റാങ്കിൽ നിന്ന് വിരമിച്ച് നാട്ടിലെ പൊതുപ്രവർത്തനവും ഫുടുമ്പോൾ കളിയാവേഷവുമായി ഉലകം ചുറ്റിയിരുന്ന അങ്ങാടിപ്പുറത്തു ക്കാരുടെ കരീം മാസ്റ്ററെ തേടി കഴിഞ്ഞ വർഷമാണ് ഐ.പി.എസ്.പദവി എത്തിയത്, എം.എസ്.പി.കമാഡന്റ്, വടകര റൂറൽ എസ്.പി. എന്നീ സ്ഥാനങ്ങൾക്കിടെയാണ് സ്വന്തം നാടിന്റെ നിയമപാലക സംഘത്തിന്റെ മേലാധികാരിയായി ചുമതലയേറ്റത്,
2019 ആഗസ്റ്റ് 8 മുതൽ ജില്ലയെ പിടിച്ച് കുലുങ്ങിയ പ്രളയ ദുരന്തങ്ങൾ, കവളപ്പാറയിലെ രക്ഷാപ്രവർത്തന ഏകോപനം രാവും പകലും, ഊണും ഉറക്കവും മില്ലാത്ത മണിക്കൂറുകൾക്ക് ചുക്കാൻ പിടിച്ചു. ജില്ലയുടെ വിവിധ ആഭ്യന്തര കൃത്യനിർവഹണങ്ങളിൽ ഉറച്ച നിലപാടുകൾ നിർണായകമായി.
കൊറോണ – രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കര്‍മ്മ നിരതയാണി ഇപ്പോ ൾ, ജില്ലാ കലക്ടർ ജാഫർ മാലിക്കിന്റെ കൂടെ തന്റെ അയൽവാസി കൂടിയായ ജില്ലാ മെഡിക്കൽ ഓഫീസർ മങ്കട കാരയിൽ ഡോ. സക്കീനയടക്കമുള്ള വ രു ടെ നേതൃത്വത്തിന് മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന, ജില്ലാ ഭരണാധികാരികളുടെയും പൊതു സമൂഹത്തിന്റെയും പ്രശംസ പിടിച്ചു പറ്റുവാൻ സാധിച്ചു.സംഘാടനം, ഏകോപനം, കർകഷനിലപാട്, നിരന്തര പ്രയത്‌നങ്ങള്‍. പരിശ്രമങ്ങൾ കരീം സാറെ
വെത്യസ്ഥനാക്കുന്നത്, കൊറോണ പ്രതിരോധ നടപടികള്‍ ഊര്‍ജിതമായതോടെ എസ്.പി.യുടെ ദൈനംദിന ചര്യകളാകെ മാറിമറിഞ്ഞു. പുലർച്ചെ ഔദ്യോഗിക വസതിയില്‍ നിന്നിറങ്ങിയാല്‍ തിരിച്ചെത്തുന്നത് അര്‍ദ്ധ രാത്രി കഴിഞ്ഞാണ്,.
അങ്ങാടിപ്പുറം ചാത്തോലികുണ്ടിലെ സ്വവസതിയിൽ കുടുംബത്തെ കാണുവാൻ എത്തുന്നത് അപൂർവ്വം,
പ്രായം തോന്നിക്കാത്ത ചർമ്മ രഹസ്യമാണ്,
കരീം സാറുടെ കർമ്മ രഹസ്യവും,
Comments are closed.