1470-490

കൊവിഡിന് അക്യൂ പങ്ചർ; വ്യാജന്മാർ വിലസുന്നു

അക്യുപങ്ചർ ചികിത്സ കോവിഡിനെ പ്രതിരോധിക്കുമെന്ന്..
വ്യാജ സന്ദേശത്തിന് പുറകിൽ എരുമപ്പെട്ടി സ്വദേശി..

തൃശൂർ/എരുമപ്പെട്ടി:
അക്യുപങ്ചർ ചികിത്സയിലൂടെ കാറോണ വൈറസിനെ പ്രതിരോധിക്കാമെന്ന എരുമപ്പെട്ടി സ്വദേശിയുടെ വാട്സാപ് സന്ദേശം വിവാദമാകുന്നു.
എരുമപ്പെട്ടി സ്വദേശി ഫരീദാണ് താൻ കൂടി അഡ്മിനായ ഉദ്യമം വാട്സാപ് കൂട്ടായ്മയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചിരിക്കുന്നത്.
കോവിഡ് 19 സൗജന്യ അക്യുപങ്ചർ പ്രതിരോധ ചികിത്സ ഗ്രൂപ്പ് അംഗങ്ങൾ പ്രയോചനപ്പെടുത്തണം എന്ന രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.
സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടുത്ത ബന്ധു നടത്തിപ്പ് കാരനായ സ്ഥാപനത്തിൻ്റെ പരസ്യമാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ഇയാൾ ലക്ഷ്യം വെക്കുന്നത്.

Comments are closed.