1470-490

ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

കൊണ്ടാഴി : കൊയക്കോട്ടു കോളനിയിൽ കരിമ്പനക്കൽ വീട്ടിൽ ശങ്കരൻ കുട്ടിയുടെ മകൻ സിജിൻ (25) വീട്ടിലെ തെങ്ങിൽ നിന്ന് ഇരുമ്പ്തോട്ടി ഉപയോഗിച്ച് ഇളനീർ ഇടുന്നുന്നതിനിടയിൽ തൊട്ടടുത്തുള്ള ലൈൻ കമ്പിയിൽ തോട്ടിതട്ടി ഷേക്കേറ്റ് മരിച്ചു.അത്തിപൊറ്റയിലുള്ള ഭാര്യവീട്ടിലേക്ക് കുടുംബസമേദ്ധം പോയി ഭാര്യയേയും 43 ദിവസം പ്രായമുള്ള മകളെയും കണ്ടുവന്ന് വീട്ടിൽ വിശ്രമിക്കുമ്പോൾ ഇളനീർ കുടിക്കാൻ വേണ്ടി വീട്ടിലെ തെങ്ങിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഇളനീർ ഇടുന്ന സമയത്ത് തൊട്ടുത്തുള്ള ലൈൻ കമ്പിയിൽ തോട്ടിതട്ടി ഷോക്കേൽക്കുകയായിരുന്നു.സിബിന്റ വീടിനടുത്ത് റോഡ് പണി നടക്കുന്നിടത്ത് വാർഡ് മെമ്പർ ബിബിൻ കുമാർ നോക്കാൻ പോയ സമയം വിവരമറിഞ്ഞ് ഉടൻ മെമ്പറുടെ വാഹനത്തിൽ ഒറ്റപാലം വള്ളുവനാട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: അനീഷ അമ്മ:ശോഭ. സഹോദരൻ:സുബിൻ.

Comments are closed.