1470-490

കൈകൾ കഴുകി കൊറോണയെ പ്രതിരോധിക്കുക


തേഞ്ഞിപ്പലം:കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പള്ളിക്കൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പള്ളിക്കൽ ബസാർ ബസ്റ്റാന്റ് പരിസരത്ത് ഹാന്റ് വാഷ് ബേസിൻ സ്ഥാപിച്ചു പള്ളിക്കൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.മുസ്തഫ തങ്ങൾക്ക് സാനിറ്റൈസർ ഒഴിച്ച് കൊടുത്തു ജെ.എച്ച്.ഐ ജി.ആർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.കൊറോണ നിരീക്ഷണത്തിൽ ഉള്ളവരും വിദേശങ്ങളിൽ നിന്നു വരുന്നവരും നിശ്ചിത ദിവസങ്ങളിൽ പൊതു ജനവുമായി ഇടപഴകാൻ പാടില്ലെന്ന് ജെ.എച്ച്.ഐ പറഞ്ഞു.പള്ളിക്കൽ ബസ്റ്റാന്റ് പരിസരത്ത് കൈകൾ കഴുകാൻ മുസ്ലിം യൂത്ത് ലീഗ് ഒരുക്കിയ സൗകര്യം നിരവധി പേരാണ് ഉപയോഗിച്ചു വരുന്നത്.മുസ്തഫ പള്ളിക്കൽ അധ്യക്ഷത വഹിച്ചു.വി.ഷബീർ അലി,കണിയാടത്ത് ബഷീർ,കെ.ടി ഫിറോസ്,പി.ജംഷീർ ബാബു,കെ.വി മുഹമ്മദ്‌ ഇക്‌ബാൽ,കെ.റമീസ്,മുനീർ,എ.ടി അൻഷാദ് തങ്ങൾ,എം.അൻവർ എന്നിവർ വിവിധ സമയങ്ങളിൽ ആരോഗ്യ ബോധ വൽക്കരണ പരിപാടികളിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612