1470-490

ക്ലീൻ ഹാൻഡ് ചാലഞ്ച്: യൂത്ത് കോൺഗ്രസ് ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു.

ഗുരുവായൂർ: ക്ലീൻ ഹാൻഡ് ചാലഞ്ചിന്റെ ഭാഗമായി ഗുരുവായൂർ കിഴക്കേ നടയിൽ മുനിസിപ്പൽ ലൈബ്രറിയ്ക്ക് സമീപം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ്  കോർണർ സ്ഥാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ്  ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം.നൗഫൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുനാഷ് പുന്നയൂർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ റിഷി ലാസർ, നിസാമുദ്ധീൻ, പി.കെ.ഷനാജ്, വിജിത്ത് കുമാർ, കെ.യു.മുഷ്താക്ക്, പി.ആർ.പ്രകാശൻ, പി. കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.
 പടം: യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഹാൻഡ് വാഷ്  കോർണർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്യുന്നു

 
 
 

Comments are closed.