1470-490

നിയന്ത്രണം തെറ്റിയ ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

ചേലക്കര – നിയന്ത്രണം തെറ്റിയ ടോറസ് ലോറി നാട്യൻചിറ വളവിൽ വീട്ടിലേക്ക് ഇടിച്ചു കയറി .വാഹനത്തിൽ ഉള്ളിൽ കുടുങ്ങിയ ഡ്രൈവർ ചെന്ത്രാപ്പിനി സ്വദേശി അലിയെ [ 35] ലോറിയുടെ മുൻഭാഗം പൊളിച്ച് മാറ്റി ഫയർഫോഴ്സ് രക്ഷപ്പെടുത്തി.വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം .റോഡിൽ നിന്ന് നിയന്ത്രണം വിട്ട് ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സുനിൽ വക്കീലിൻ്റെ വീടിൻ്റെ മുൻഭാഗം തകർത്താണ് നിന്നത്

Comments are closed.