1470-490

മേൽപാലം നിർമാണം നീളുന്നു, ഒറ്റയാൻ സമരവുമായി കാരാട് മുഹമ്മദ് കോയ


പരപ്പനങ്ങാടി :ചെട്ടിപ്പടി മേൽപാലം നിർമാണം വൈകുന്നതിൽ  പ്രതിഷേധിച്ചു ഒറ്റയാൻ സമരവുമായി പ്രവാസി കൂടിയായ അരിയല്ലൂർ സ്വദേശി കാരാട് മുഹമ്മദ്‌കോയ .
മേല്പാലത്തിനുള്ള സ്ഥലം വിട്ടു കിട്ടിയിട്ടും ഭൂ ഉടമസ്ഥർക്ക് നിശ്ചയിച്ച പണം അവരവരുടെ അകൗണ്ടുകളിൽ സർക്കാർ നിക്ഷേപിച്ചതായും എന്നാൽ നിർമാണ പ്രവർത്തനം നീട്ടികൊണ്ടുപോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഹമ്മദ്‌കോയ പറയുന്നു .ഖത്തറിൽ ഇലെക്ട്രിക്കൽ ജോലി നോക്കുകയാണ് മുഹമ്മദ്‌കോയ .ലീവിൽ നാട്ടിലെത്തിയത് ഈ കഴിഞ്ഞ ജനുവരിയിൽ  ആണ്.വള്ളിക്കുന്ന് റയിൽവേ അടിപ്പാത ,പരപ്പനങ്ങാടി ഫിഷിങ് ഹാർബർ എന്നിവക്ക് വേണ്ടിയും ഇത്തരത്തിൽ ഒറ്റയാൻ സമരം നടത്തി വിജയിച്ചിട്ടുണ്ടെന്നു മുഹമ്മദ്‌കോയ പറഞ്ഞു .സമരത്തിന്    
വീട്ടു കാരുടെ പൂർണ പിന്തുണയുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

Comments are closed.