1470-490

എല്ലാ ഉംറ തീർത്ഥാടകരേയും ഇന്ത്യയിൽ എത്തിച്ചെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ഉംറ നിർവ്വഹിക്കാൻ ഇന്ത്യയിൽ നിന്നും സൗദിയിൽ എത്തിയിരുന്ന മുഴുവൻ തീർത്ഥാടകരേയും നാട്ടിലെത്തിച്ചുവെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ജിദ്ദയിൽ നിന്ന് മുംബൈയിലേക്ക് 185 ഇന്ത്യൻ ഉംറ തീർത്ഥാടകരെ പ്രത്യേക ഇൻഡിഗോ വിമാനത്തിൽ ഉച്ചക്ക് 2:35 ന് യാത്രയാക്കിയതോടെ സൗദിയിൽ കൊറോണ മുൻകരുതലിന്റെ ഭാഗമായി കുടുങ്ങി കിടന്ന അവസാന സംഘവും നാട്ടിലെത്തി.

ഇതോടെ 3035 ഇന്ത്യൻ ഉംറ തീർഥാടകരെ ഒഴിപ്പിക്കുന്നതിന്റെ അവസാന ഘട്ടം ഇന്ന് സമാപിച്ചു എന്ന് തീർത്ഥാടകർക്ക് പ്രത്യേക സഹായ കേന്ദ്രം തുറന്ന ജിദ്ദ കോൺസുലേറ്റ് അറിയിച്ചു.

2020 ഫെബ്രുവരി 27 മുതൽ എല്ലാ ഉംറ തീർഥാടകരുടെയും (ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ) സൗദിയിലേക്കുള്ള വരവ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ശേഷം കൊറോണ വൈറസ് ഭീതിയെ തുടർന്ന് 2020 മാർച്ച് 15 മുതൽ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്

ഇന്ത്യൻ ഉംറ തീർഥാടകരെ വഹിച്ചതിന് 2020 ഫെബ്രുവരി 27 വരെ രാജ്യത്ത് എത്തി 2020 മാർച്ച് 28 വരെ മടങ്ങാൻ സമയ മുണ്ടായിരുന്ന്നവർക്ക് തിരികെ ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചു.

എല്ലാ എയർലൈൻസിനും സൗദി സർക്കാർ ഉദ്യോഗസ്ഥർക്കും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ഇന്ത്യ ഗവെർമെന്റ് പ്രത്യേക നന്ദി അറിയിച്ചു .
സുരക്ഷിതമായി നാട്ടിൽ എത്തിച്ച ഇന്ത്യൻ ഭരണകൂടത്തിന് തീർത്ഥാടകർ പ്രത്യേക നന്ദി അറിയിച്ചു.

Comments are closed.