1470-490

വളാഞ്ചേരി ടൈംസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ തുണി സഞ്ചി വിതരണത്തിന് തുടക്കമായി

വളാഞ്ചേരി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി ടൈംസ് വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദീർഘകാലം ഉപയോഗിക്കാവുന്ന തുണി സഞ്ചി സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീന ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ,നഗരസഭ കൗൺസിലർമാരായ ടി.പി. അബ്ദുൽ ഗഫൂർ, യു.മുജീബ് റഹ്മാൻ, യു.യൂസഫ്, മെഹബൂബ് തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു.

Comments are closed.