1470-490

വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു.

വളാഞ്ചേരി : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സി ഐ ടി യു ഓട്ടോ ടാക്സി ബസ് സെക്ടർ തൊഴിലാളികളുടെ നേതൃത്വത്തിൽ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു, ടി പി മൻസൂർ, എം ജയകുമാർ, ടി പി അബ്ദുൽ താഹിർ, സി വിനയൻ, പി പി മോഹനൻ എന്നിവർ സംസാരിച്ചു.

Comments are closed.