1470-490

തൃശൂർ ആസ്ഥാനമായി സ്‌പെഷ്യൽ ടൂറിസം സർക്യൂട്ട് ആരംഭിക്കണം: ടി എൻ പ്രതാപൻ എം പി


ന്യൂഡൽഹി: തൃശൂർ ആസ്ഥാനമായി തീർത്ഥാടന, പൈതൃക, സാസ്കാരിക, പരിസ്ഥിതി സൗഹൃദ സ്‌പെഷ്യൽ ടൂറിസം സർക്യൂട്ട് ആരംഭിക്കണമെന്ന് ടി എൻ പ്രതാപൻ എം പി ലോകസഭയിൽ ആവശ്യപ്പെട്ടു. 
ലോകത്തിലെ എല്ലാ മതങ്ങൾക്കും പ്രവേശന കവാടം ഒരുക്കിയ തൃശൂരിൽ ലോകപ്രശസ്തമായ ഹൈന്ദവ ക്രൈസ്തവ ഇസ്ലാം മത ദേവാലയങ്ങളുടെ നാടാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, ഇന്ത്യയിലെ ആദ്യ മസ്ജിദായ ചേരമാൻ ജുമാ മസ്ജിദ്, ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമെന്ന് അറിയപ്പെടുന്ന പാലയൂർ പള്ളി, വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ മറിയം ത്രേസ്യായുടെയും തീർത്ഥാടന കേന്ദ്രം, സിനഗോഗുകൾ എന്നിങ്ങനെ നിരവധി തീർത്ഥാടന ആരാധനാലയ കേന്ദ്രങ്ങൾ തൃശൂരിലുണ്ട്.  
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന ഉത്സവങ്ങൾ ലോകപ്രശസ്തമാണ്. തൃശൂർ പൂരം കേരളത്തിന്റെ അടയാളം പോലെയാണ് അറിയപ്പെടുന്നത്. ക്ഷേത്ര വാദ്യകലകളുടെയും സാഹിത്യ സംഗീത അക്കാദമിയുടെയും കേബിദ്രവും ആസ്ഥാനവും തൃശൂർ തന്നെ. 
മനോഹരമായ കടൽ തീരങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പ്രസിദ്ധമായ ഡാമുകൾ, നദികൾ, വനപ്രദേശങ്ങൾ, കോൾനിലങ്ങൾ ഉൾപ്പടെ പ്രകൃതി രമണീയമാണ് തൃശൂർ. 
ഇതെല്ലം കണക്കിലെടുത്ത് തൃശൂർ ആസ്ഥാനമായി ഒരു തീർത്ഥാടന- സാംസ്കാരിക- പാരമ്പര്യ- പരിസ്ഥിതി സൗഹൃദ  പ്രത്യേക ടൂറിസം സർക്യൂട്ട് ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. 

Comments are closed.