തൃശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 1465 വാർഡുകളിലും വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ നടക്കാനിരിക്കുന്ന പൊതുയോഗം, ആഘോഷം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.ജില്ലാ കൺട്രോൾ സെല്ലിലേക്ക് ബുധനാഴ്ച 553 പേർ വിളിച്ചു. 984 പേർക്ക് കൗൺസിലർമാർ വഴി കൗൺസിലിങ് നടത്തി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് ക്യാമ്പുകളും ഹെൽപ്പ് ഡസ്‌ക്കുകളും ആരംഭിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ ആശുപത്രികളിലും ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലും ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാൻഡ്, കിഴക്കേ നട എന്നിവിടങ്ങളിലുമാണ് ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ജില്ലയിലെ ജയിലുകളിലും പരിശോധന നടത്തി. വിവിധ സ്‌ക്രീനിംഗ് ക്യാമ്പുകളിലായി 86 ആരോഗ്യപ്രവർത്തകരെ വിന്യസിച്ചു. 4760 പേർ ക്യാമ്പുകളിൽ രജിസ്ട്രർ ചെയ്തു. 75 ഫോൺ കോളുകൾ സ്വീകരിച്ചു. വീടുകളിൽ 176 പേരെയും ആശുപത്രികളിൽ 4 പേരെയും നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി സ്‌ക്രീനിംഗ് ക്യാമ്പുകൾ വഴി നിർദ്ദേശിച്ചു.
Comments are closed.