1470-490

തിരൂർ പുഴ ടൂറിസം പദ്ധതിക്ക് പുതിയ മുഖം

സന്തോഷ് ആലത്തിയൂർ

തിരൂർ: താഴേപ്പാലം പുഴയിൽ നഗരസഭ തുടങ്ങിയ ടൂറിസം പദ്ധതി മുഖം മിനുക്കുന്നു ‘ ഉറങ്ങിക്കിടന്ന ബോട്ട് ജെട്ടി ഇനി സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകും. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ജനങ്ങളെ ആകർഷിക്കാൻ കൂടുതൽ വിനോദ ഉപാധികളാണ് വരുന്നത് ‘ സ്പീഡ് ബോട്ട് ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് വരുന്നത് ‘ സ്വകാര്യ വ്യക്തി നടത്തിപ്പ് ഏറ്റടുത്തതോടെ കൊറോണ വന്നു’ അടുത്ത മാസം തന്നെ എഗ്രിമെൻ്റ് പൂർത്തിയാക്കി പുതുക്കൽ നടപടി തുടങ്ങും. ബിയ്യം കായലിൽ ടൂറിസം കരാർ ഏറ്റെടുത്ത മംഗലം സ്വദേശി തന്നെ യാണ് താഴേപ്പാലം ടൂറിസവും ഏറ്റെടുക്കുന്നത് ‘ റെയ് വേ സ്റ്റേഷനിൽ വണ്ടിക്കായി മണിക്കൂർ’ കാത്തു നിൽക്കേണ്ടി വരുന്നവർക്ക് ഇവിടെ ഉല്ലസിക്കാം’ ബോട്ട് സവാരിക്ക് മണി കൂറിന് 200 രൂപ മാത്രമേയുള്ളൂ. ഒപ്പം ജെട്ടിയിൽ കഫേയും തുറക്കാൻ പദ്ധതിയുണ്ട്

Comments are closed.