1470-490

പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് 100 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്നംകുളം : കുന്നംകുളം മണ്ഡലത്തിലെ പഴഞ്ഞി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് 100 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കുന്നംകുളം എം.എൽ.എ.യും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്‌തീൻ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ( 2019 -20 ) ഉൾപ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചത്.”പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦ ” നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുവാനായി  സ്കൂളിൽ  6 ക്ലാസ് മുറികളാണ് രണ്ട് നിലകളിലായി നിർമ്മിക്കുന്നത്.നിലവിൽ 338 ലക്ഷം രൂപ ചിലവഴിച്ചു രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുടെ പണി പൂർത്തീകരിച്ചിട്ടുണ്ട് .അതിന്റെ ഉത്ഘാടനം അടുത്ത് തന്നെ ഉണ്ടാകുമെന്നും  മന്ത്രി അറിയിച്ചു.കുന്നംകുളം മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലക്ക് മാത്രമായി 47.74 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാർ വന്നതിന് ശേഷം നടപ്പിലാക്കിയിട്ടുള്ളതെന്നും  മന്ത്രി അറിയിച്ചു.

Comments are closed.