1470-490

കിഴക്കേ ചിറയിൽ വയോധികയുടെ മൃതദേഹം;ഉത്സവ ചടങ്ങുകൾ മുടങ്ങി.

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൻ്റെ കിഴക്കേ ചിറയിൽ വയോധികയുടെ മൃതദേഹം. ഉത്സവ ചടങ്ങുകൾ മുടങ്ങി. ക്ഷേത്ര നട അടച്ചിട്ടു. വെള്ളിയാഴ്ച ഉത്സവ സമാപനത്തിൽ ദേവകളുടെ ആറാട്ട് നടക്കേണ്ടത് കിഴക്കേ ചിറയിലായിരുന്നു പഴയന്നൂർ പുത്തിരിത്തറ പൂണത്തുതൊടി കാളി (വെള്ളച്ചി – 76) മരിച്ച നിലയിൽ കണ്ടത്. പഴയന്നൂരിലെ റോഡുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കാറുള്ള കാളിക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു.മക്കളില്ല. പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Comments are closed.