മലപ്പുറം ജില്ലയില്‍ എട്ടു പേര്‍ക്കെതിരെ കേസെടുത്തു

പരപ്പനങ്ങാടി:നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളിലാണ് പൊലീസ് കേസെടുക്കുന്നത്. വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ജില്ലയില്‍ എട്ടു പേര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം. ചങ്ങരംകുളം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനുകളില്‍ രണ്ടു വീതവും പൊന്നാനി, മേലാറ്റൂര്‍ സ്‌റ്റേഷനുകളില്‍ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളിലാണ് പൊലീസ് കേസെടുക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ദ്രുത കര്‍മ്മ സംഘവും ജനമൈത്രി പൊലീസിന് വിവരം നല്‍കണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു
Comments are closed.