1470-490

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോഗം മാർച്ച് 19ന്

കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പങ്കെടുക്കുന്ന യോഗം ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മാർച്ച് 19 രാവിലെ 10 ന് നടക്കും. രാവിലെ 11 നു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സംയുക്തമായി വിഡിയോ കോൺഫറൻസ് മുഖേന യോഗത്തെ അഭിസംബോധന ചെയ്യും. തൃശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഡിവിഷണൽ കൗൺസിലർമാരും നിർവ്വഹണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗം തുടങ്ങുന്നതിനു മുൻപും ശേഷവും ഹാൾ അണുവിമുക്തമാക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങി എത്തിയവരും ഓരോ പ്രദേശത്തെയും സാഹചര്യങ്ങളും പ്രത്യേകതകളും കണക്കിലെടുത്ത് ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകേണ്ട പ്രത്യേക സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനനത്തിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

Comments are closed.