1470-490

കോട്ടക്കൽ നഗരസഭയിൽ 103 പേർ ഹോം ഐസൊലേഷനിൽ: കരുതലോടെ നഗരസഭ.

കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിൽ 103 പേർ ഹോം ഐസൊലേഷനിൽ കരുതലോടെ നഗരസഭ. കോ വിഡ് 19 മുൻകരുതലിൻ്റെ ഭാഗമായി വിദേശത്തു നിന്നു വന്നവരടക്കം 103 പേർ നഗരസഭയിൽ നിരീക്ഷണത്തിൽ. ഇതിൻ്റെ ഭാഗമായി വിവിധങ്ങളായ പദ്ധതികളാണ് ഇന്ന് ചെയർമാൻ കെ.കെ. നാസറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി ചങ്കുവട്ടി ബസ്റ്റോപ്പിൽ യാത്രക്കാർ കൈകഴുകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ലയൺസ് ക്ലബുമായി സഹകരിച്ചു ഇന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ അനൗൺസ്മെൻ്റു നടത്തുക. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണ ത്തോടെ മുൻകരുത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കല്യാണക്കളും മറ്റും താൽകാലികമായി മാറ്റിവെക്കാനോ ലഘുവായി നടത്തുക. ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന തോടപ്പം അവിടങ്ങളിൽ ബോധവൽക്കണം നടത്താനും ചെയർമാൻ ആവശ്യപ്പെട്ടു. കരുതൽ നിർദ്ദേശക്കൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുകുന്നും ചെയർമാൻ പറഞ്ഞു.

Comments are closed.