1470-490

കൂനമൂച്ചി സെൻററിൽ പൊതു ജനങ്ങൾക്ക് കൈ കഴുകാനുള്ള സംവിധാനമൊരുക്കി.

ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിന് കൂനമൂച്ചി സെൻററിൽ പൊതു ജനങ്ങൾക്ക് കൈ കഴുകാനുള്ള സംവിധാനമൊരുക്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൻ ചാക്കോയുടെ നേതൃത്വത്തിലാണ് കൈകഴുകാനുള്ള ടാപ്പും സോപ്പ് ലായനിയും സ്ഥാപിച്ചത്. ഗുരുവായൂർ എസ്.ഐ കെ.എ. ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സി.സി. മനോജ് ചന്ദ്രൻ സന്ദേശം നല്കി. പഞ്ചായത്ത് അംഗങ്ങളായ  സീനത്ത് സലിം, എ.എം. മൊയ്തീൻ, എ.എസ്.ഐ പി.വി. സന്തോഷ്, സീനിയർ സി.പി.ഒ സി.ജി. ലിജോ, കൃഷി  ഓഫിസർ ലാൽസുന, അനീഷ് ആൻറണി, എൻ.എ. നൗഷാദ്, ഷാജു തരകൻ എന്നിവർ സംസാരിച്ചു.
>  

Comments are closed.