1470-490

ഹെല്‍ത്ത് കെയര്‍ ആൻഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷൻ റെയില്‍വെ സ്‌റ്റേഷനില്‍ കൈകഴുകാനുള്ള സൗകര്യം ഒരുക്കി.

 ഗുരുവായൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍ത്ത് കെയര്‍ ആൻഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷൻ റെയില്‍വെ സ്‌റ്റേഷനില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഒരുക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.രതി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് കെയര്‍ പ്രസിഡൻറ് ആര്‍.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, സ്റ്റേഷന്‍ സൂപ്രണ്ട് സി.എ.വർഗീസ്, കൗണ്‍സിലര്‍ ശ്രീദേവി ബാലന്‍, എ. സുനില്‍കുമാര്‍, ബി.എസ്. അജിത്ത്, എം.ആര്‍. സുരേന്ദ്രന്‍, സി. പ്രസാദ്, എം.എ. ആസിഫ്, ഫസല്‍ റഹ്മാന്‍, അക്ബര്‍ ഫസ്റ്റ് എന്നിവർ സംസാരിച്ചു.

Comments are closed.