1470-490

കോവിഡ് 19…. മസ്ജിദുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ

1) ജുമുഅ
നിർത്തിവെക്കുക എന്ന തീരുമാനത്തിന് അനുകൂലമായി അഭിപ്രായ ഐക്യം മത സംഘടനാ ഭാരവാഹികൾക്കിടയിൽ ഉണ്ടായിട്ടില്ല. അതിനാൽ പൊതുവായി അങ്ങിനെ ഒരാഹ്വാനം നാം നൽകുന്നില്ല. ഏതെങ്കിലും പ്രദേശത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് ജുമുഅ നടത്തേണ്ടതില്ലെന്ന് അവിടെത്തെ കൈകാര്യകർത്താക്കൾക്കും മഹല്ല് ഭാരവാഹികൾക്കും അഭിപ്രായമുണ്ടെങ്കിൽ അങ്ങിനെ തീരുമാനിക്കാവുന്നതാണ്. ഇത്തരം തീരുമാനങ്ങളെടുക്കുന്നത് ആ പ്രദേശത്തെ മുസ് ലിം സംഘടനകളുടെ ഏകോപിച്ച അഭിപ്രായമാക്കിയെടുക്കാൻ പരമാവധി പരിശ്രമിക്കേണ്ടതാണ്.
2) സ്ത്രീകൾ, 15 വയസ്സിന് താഴെയുള്ള കുട്ടികൾ, 60 വയസ്സിന് മേലെയുള്ളവർ, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ, ഏതെങ്കിലും രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, അടുത്ത ദിവസങ്ങളിൽ വിദേശ യാത്ര നടത്തിയവർ….. എന്നിവർ നിലവിലെ സാഹചര്യത്തിൽ ജുമുഅക്ക് പങ്കെടുക്കാതിരിക്കലാണ് ഉത്തമം.
3) വലിയ പള്ളികളിലെ വർദ്ധിച്ച തോതിലുള്ള തിരക്ക് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം. (ഇതിന്നായി എല്ലാ ചെറിയ പള്ളികളിലും 10 -15 മിനിറ്റ് നീണ്ട് നിൽക്കുന്ന ജുമുഅ നടത്തുന്നത് ആലോചിക്കാവുന്നതാണ്).
4) ജുമുഅ പരമാവധി സമയം കുറച്ച് നിർവഹിക്കുക. (നിർബന്ധബാധ്യതകളുടെ നിർവഹണത്തിൽ പരിമിതപ്പെടുത്തുക).
5) ആളുകൾ ജുമുഅയുടെ സമയത്ത് വരികയും ജുമുഅ കഴിഞ്ഞ ഉടനെ പിരിഞ്ഞു പോവുകയും ചെയ്യണം.
6) ഓരോരുത്തരും മുസ്വല്ല കൂടെ കരുതുന്നത് നന്നാവും.
7) ജുമുഅ ജമാഅത്തുകൾ കഴിഞ്ഞാൽ പളളികൾ അടച്ചിടുക.
8) ഈ കാലയളവിൽ ഹസ്തദാനം പരമാവധി ഒഴിവാക്കുക.
9) ഹൗളുകൾ വെള്ളം ഒഴിവാക്കി വറ്റിച്ചിടുക.
10) അംഗ ശുദ്ധി വരുത്തുന്നതിന് ടാപ്പുകൾ മാത്രം ഉപയോഗിക്കുക. കൈ കഴുക്കുന്നതിന് ലിക്യുഡ് ബോട്ടിൽ വെക്കുക.
11) മസ്ജിദുകളിൽ നടക്കാറുള്ള ചെറുതും വലുതുമായ എല്ലാ വിധ ക്ലാസ്സുകളും ഒഴിവാക്കുക.
12) ശുചിത്വം സംബന്ധിച്ച് ഇസ്‌ലാം നൽകിയ എല്ലാ നിർദ്ദേശങ്ങളും കർശനമായി മുറുകെ പിടിക്കുക.
13) ഭീതി വേണ്ടതില്ലെന്നും അതേ സമയം മുൻ കരുതൽ അനിവാര്യമാണെന്നും എല്ലാവരേയും ഉണർത്തുക. ഇതിന്നായി സർക്കാർ തലത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ കണിശമായി നടപ്പിൽ വരുത്തുക.
14) സർവ്വോപരി,വീഴ്ച്ചകൾ റബ്ബിനോട് ഏറ്റുപറഞ്ഞ് അവനിലേക്ക് ഖേദിച്ചു മടങ്ങാൻ എല്ലാവരേയും ഉണർത്തുക.

മസ്ജിദ് കൗൺസിൽ കേരള

Comments are closed.