1470-490

ചൂണ്ടൽ ഗ്രാമ പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു.

ചൂണ്ടൽ ഗ്രാമപഞ്ചായത്ത കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചൂണ്ടൽ ഗ്രാമ പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് അവലോകന യോഗം ചേർന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് കരീം,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.എ.ഇക്ബാൽ, പ്രീതി സുരേഷ്,  ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, വി.സി. സിനി, ടി.എ.മുഹമ്മദ് ഷാഫി, സെക്രട്ടറി പി.എ.ഷൈല, ഹെൽത്ത് ഇൻസ്പെക്ടർ എ.സുജിത്ത്, പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, സി.ഡി.എസ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം നടത്തി. വാർഡുതല സമിതികൾ അടിയന്തിരമായി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും,  ബോധവൽക്കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ  ഭാഗമായി എല്ലാ വാർഡുകളിലും കൈ കഴുകൽ കോർണറുകൾ സ്ഥാപിച്ച് ബോധവൽക്കരണം നടത്തും.വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ പുറത്തിറങ്ങാതിരിക്കാൻ ആവശ്യമായ ജാഗ്രത നിർദ്ദേശം നൽകും. ദീർഘ ദൂര യാത്ര കഴിഞ്ഞു വരുന്നവരേയും നിരീക്ഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗലക്ഷണങ്ങളില്ലെന്ന് എ ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ പാൽ പത്രം കൊറിയർ ഡെലിവറി എന്നിവടങ്ങളിൽ ജോലി ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.ആളുകൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ തീരുമാനമെടുത്തു. വ്യാഴാഴ്ച്ച പഞ്ചായത്തിൽ വാർഡുതല അവലോകന യോഗങ്ങൾ ചേരും.രാവിലെ 10 ന് വാർഡ്: 5,18,4, 17,7,14 വാർഡുകളിലെയും, 11.30 ന്വാർഡ് : 8 ,2,9, 16, 6, 11, വാർഡുകളിലെയുംഉച്ചക്ക് 3 മണിക്ക്വാർഡ്: 12,1,3, 10, 15, 13 വാർഡുകളിലെയും യോഗം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

Comments are closed.