1470-490

കേന്ദ്ര സർക്കാർ സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തി

കേന്ദ്ര സർക്കാർ സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയതായി കളക്ടർ അറിയിച്ചു. ജില്ലയിൽ പരമാവധി സാനിറ്റൈസർ ഉൽപാദിപ്പിച്ച് വിതരണം നടത്താനാണ് ശ്രമം. ഇത് ഉൽപാദിപ്പിക്കുന്നതിന് ലൈസൻസുളള സ്ഥാപനങ്ങളിൽ നിന്ന് വില നിശ്ചയിച്ച് വിതരണക്കാർ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഇതോടെ കുറഞ്ഞ വിലയിൽ സാനിറ്റൈസർ ലഭ്യമാവും. തുണി കൊണ്ട് മാസ്‌ക് നിർമ്മിക്കുന്നതിനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ധാരാളം തുണികൾ സംഭാവനയായി ലഭിക്കുന്നുണ്ട്.

Comments are closed.