1470-490

കോവിഡ്- 19: ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ കൊടകര ഗ്രാമ പഞ്ചായത്ത്‌.

കോവിഡ്- 19 നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ കൊടകര ഗ്രാമ പഞ്ചായത്ത്‌. പ്രാഥമിക ആരോഗ്യ കേന്ദ്രം, വിവിധ സ്ഥാപനങ്ങൾ, ജനമൈത്രി പോലീസ് എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു. കൊടകര പി. എച്ച്. സി. യിൽ പൊതുജനങ്ങൾക്ക് കൈ കഴുകുന്നതിനായുള്ള ഏർപ്പെടുത്തിയ സംവിധാനം കൊടകര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ആർ. പ്രസാദൻ ഉൽഘാടനം ചെയ്തു. ആശുപത്രിയിൽ എത്തുന്ന സമയവും തിരികെ പോകുന്ന സമയവും രോഗികൾ കൈകൾ കഴുകുന്ന ശീലം ഉണ്ടാകണമെന്നും കൈകൾ കഴുകുന്നതിലൂടെ രോഗവ്യാപനം ഒരു പരിധി വരെ തടയാനാകും എന്നും മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി രാജു അറിയിച്ചു.

Comments are closed.