1470-490

‘ബ്രേക്ക് ദ് ചെയിന്‍’കാമ്പയിൻ :എ.ഐ.വൈ എഫ് തൈക്കാട് മേഖല കമ്മറ്റി രംഗത്തിറങ്ങി.

ഗുരുവായൂര്‍: ‘ബ്രേക്ക് ദ് ചെയിന്‍’കാമ്പയിൻ വിജയിപ്പിക്കുന്നതിനായി എ.ഐ.വൈ എഫ്  തൈക്കാട് മേഖല കമ്മറ്റി രംഗത്തിറങ്ങി. മാമാബസാര്‍ സെൻററിൽ കൈ കഴുകാനുള്ള വെള്ളവും സോപ്പ് ലായനിയും ഒരുക്കി. നൂറോളം മാസ്‌കുകളും വിതരണം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാധ്യക്ഷൻ പി.എസ്. ജയന്‍, കൗൺസിലർമാരായ നിര്‍മ്മല കേരളന്‍, മീന പ്രമോദ്,  എ.ഐ.വൈ എഫ് മേഖല സെക്രട്ടറി എ.വി ഫിറോസ്, റഹിം പാലുവായ്, നവാസ്, കെ.കെ. അപ്പുണ്ണി, എം.കെ. രമേഷ് എന്നിവര്‍ സംസാരിച്ചു.
……………………………..

Comments are closed.