1470-490

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് ചേലക്കരയിൽ തുടക്കമായി.

ചേലക്കര: കോവിഡ് -19 വൈറസ് വ്യാപനം തടയാൻ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എ ഐ വൈ എഫ് ചേലക്കര മേഖല കമ്മിറ്റി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ചേലക്കര മിനി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് എഐവൈഎഫ് ചേലക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിൻ എഐവൈഎഫ് ജില്ലാകമ്മിറ്റി അംഗം വി കെ പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു.
സിവിൽ സ്റ്റേഷനിലെ ജീവനക്കാരും പൊതുജനങ്ങളും ഓഫീസുകളിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിൽ സ്ഥാപിച്ചു വ്യക്തിശുചിത്വം പാലിച്ച് കോവിഡ് – 19 വൈറസിനെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ലക്ഷ്യം.
യോഗത്തിൽ എഐവൈഎഫ് മേഖല ജോയിൻ സെക്രട്ടറി വിസി. ജയൻ സിപിഐ ലോക്കൽ സെക്രട്ടറി പി എസ് ശ്രീദാസ് ലോക്കൽ കമ്മിറ്റി അംഗം മലായ് സുകുമാരൻ കാളിയാറോഡ് യൂണിറ്റ് സെക്രട്ടറി കെജി. അഖിൽ എംപി സിബിൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.