എ.ഐ.വൈ.എഫ് ഗുരുവായൂർ:മുഖാവരണങ്ങൾ വിതരണം ചെയ്തു.

ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി എ.ഐ.വൈ.എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി 100 മുഖാവരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് കോടതിയിലെ അഭിഭാഷകർ, ഗുരുവായൂർ പൊലീസ് സ്‌റ്റേഷൻ, നഗരസഭ അഗതി മന്ദിരം, റെയിൽവെ സ്റ്റേഷൻ, നഗരസഭ കുടുംബാരോഗ്യ കേന്ദ്രം, മാധ്യമ പ്രവർത്തകർ, ഓട്ടോ – ടാക്സി തൊഴിലാളികൾ എന്നിവർക്കാണ് മുഖാവരണങ്ങൾ നൽതിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം എൻ.പി. നാസർ, മണ്ഡലം സെക്രട്ടറി പി.കെ. സേവ്യർ, ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുബിൻ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സുഹൈൽ ബക്കർ, ബി.കെ സുദർശൻ, കെ.ജി.രതീഷ്, ജിഷിൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ വഴിയാണ് കഴുകി ഉപയോഗിക്കാവുന്ന മുഖാവരണങ്ങൾ തയ്യാറാക്കിയത്.
>
Comments are closed.