1470-490

6 കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

മലപ്പുറം എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ശ്രീ ഖലാമുദ്ധീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ നോർത്ത് ചേരിയംദേശത്ത് മങ്കട പഞ്ചായത്തിലെ വാർഡ് 6 ൽ 42ാം നമ്പർ വീട്ടിന്റെ പിൻഭാഗത്ത് ഉദ്ദേശം രണ്ടര മീറ്റർ പടിഞ്ഞാറ് ഭാഗത്തായി നിയമം മൂലം നിരോധിക്കപ്പെട്ട കഞ്ചാവ് ചെടികൾ 6 (ആറ്)എണ്ണം നട്ടുവളർത്തിയതിന് ടി.വീട്ടിൽ വാടകക്ക് താമസിച്ചു വരുന്ന നിലമ്പൂർ താലൂക്കിൽ തുവ്വൂർ വില്ലേജിൽ നീലാഞ്ചേരി ദേശത്ത് കാട്ടുപ്പാറ വീട്ടിൽ ഹംസ മകൻ മുഹമ്മദ് റാഷിദ് വ.26/20 എന്നയാളെ നിലവിലെ NDPS Act 1985 പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു.റെയ്ഡിൽ സർക്കിൾ ഇൻസ്പക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്.കെ, മുഹമ്മദ് മുസ്തഫ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, കൃഷ്ണൻ മരുതാടൻ, ജിനരാജ്.കെ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി സലീന എന്നിവരും പങ്കെടുത്തു.

Comments are closed.