1470-490

മോഷണശ്രമം. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

പ്രതി ഹോറൈഷ്

കുന്നംകുളം: മോഷണശ്രമം. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.കാട്ടകാമ്പാൽ, രാമപുരം സ്വദേശി പൊന്നാരശ്ശേരി വീട്ടിൽ ഷാജിയുടെ വീട്ടുമുറ്റത്തു കിടന്നിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ആസാം സ്വദേശിയായ   ഹോറൈഷിനെ(22) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ   ഷാജിയുടെ വീട്ടുമുറ്റത്തു കിടന്നിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ച ഹോറൈഷിനെ  ഷാജി കണ്ടിരുന്നു. എന്നാൽ ഷാജി വീടിന് പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ പ്രതി ഓടിപ്പോവുകയായിരുന്നു.  തുടർന്ന് നാട്ടുക്കാർ നടത്തിയ തിരച്ചലിലാണ്  സംശയാസ്പദമായ രീതിയിൽ  പ്രതിയെ കണ്ടെത്തിയത്. ഹോറൈഷിനെ തടഞ്ഞുവെച്ച നാട്ടുക്കാർ വിവരമറിയിച്ചതനുസരിച്ച്പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഷാജി  പ്രതിയെ തിരിച്ചറിഞ്ഞതിന്റെ ച അടിസ്ഥാനത്തിൽ പ്രതിയെ  അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.കോടതി ഹാജരാക്കിയ ഹോറൈഷിനെ റിമാൻഡ് ചെയ്തു.

Comments are closed.