1470-490

കൊറോണ: നിയന്ത്രണങ്ങൾക്ക് നടുവിൽ കള്ള് ഷാപ്പ് ലേലം

പരപ്പനങ്ങാടി: കൊറോണ പശ്ചാതലത്തിൽ നാടൊട്ടുക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ കള്ള് ഷാപ്പുലേലം. മലപ്പുറം ജില്ലയിലെ 2020-2021 വർഷത്തെ കള്ള് ഷാപ്പുകളുടെ ലേലമാണ് 18, 19 തിയതികളിൽ ജില്ല കലക്ടറുടെ അദ്ധ്യക്ഷതയിൽ നടക്കുന്നത്. ജില്ലയിലടക്കം കൊറോണ നിർണയിച്ചതിനെ തുടർന്ന് പൊതുപരിപാടികളും, വിവാഹം, മീറ്റിംങ്ങുകൾക്കടക്കം നിയന്ത്രണമേർപെടുത്തിയ ജില്ല ഭരണകൂടം വിവാഹങ്ങൾ നടക്കുന്നതടക്കം തടഞ്ഞ സാഹ് ചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ജില്ല ഭരണ ആസ്ഥാനത്ത് കള്ള് ഷാപ്പ് ലേലം നടക്കുന്നത്. ഇത്തരത്തിൽ ലേലം നടക്കുമ്പോൾ 100 ലധികം ഷാപ്പിൽ നിന്ന് ലേലത്തിൽ പങ്കെടുക്കാൻ 100 ലധികം ആളുകളും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സാഹ്ചര്യം സൃഷ്ടിക്കുന്നത് തടയാൻ ഇത് വരെ നീക്കം ഉണ്ടായിട്ടില്ല. പൊതുജനങ്ങൾക്കം കർശന ഉപാധികൾ വെക്കുന്നതിനിടെ ബിവ്റേജ് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്ന വിവാദം നിലനിൽക്കുമ്പോഴാണ് അധികാരികാരികളുടെ മൂക്കിന് താഴെ കള്ള് ഷാപ്പ് ലേലം നടക്കുന്നത്.

Comments are closed.