ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പേര് ചേർക്കലും തുടർന്നുള്ള മൂഖാഭിമുഖവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു.

മാളഃ വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പേര് ചേർക്കലും തുടർന്നുള്ള മൂഖാഭിമുഖവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തി നിർത്തി വെപ്പിച്ചത്. ആളുകൾ കൂട്ടം കുടരുതെന്ന നിയമത്തിലാണ് നടപടി. വള്ളിവട്ടം, ബ്രാലം, വള്ളിവട്ടംതറ, അന്തിക്കര, വെള്ളാങ്കല്ലൂർ, കരൂപ്പടന്ന എന്നീ പ്രദേശങ്ങളിലുള്ള വിദേശത്തു നിന്നും വന്ന നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നുവെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അധികൃതർ വീടുകളിൽ എത്തി കർശ്ശന നിർദ്ധേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു. നടപടി എടുക്കുമെന്നും അറിയിച്ചു. വെള്ളാങ്കല്ലൂർ, കോണത്തുകുന്ന്, കരൂപ്പടന്ന, കരൂപ്പടന്ന പള്ളിനട എന്നീ പ്രദേശങ്ങളിലെ ട്യൂഷൻ സെൻ്ററുകളിൽ പരിശോധന നടത്തി. കുട്ടികളെ കൂട്ടമായി ഇരുത്തരുതെന്ന് പറഞ്ഞുകൊണ്ട് നോട്ടീസ് നൽകി അടപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നും നിർദ്ധേശിച്ചു. പരിശോധനക്ക് ഹെൽത്ത് ഓഫീസർ (റൂറൽ) വി ജെ ബെന്നിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പക്ടർ എ എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് ശരത്കുമാർ എന്നിവരും ഉണ്ടായിരുന്നു. വെള്ളാങ്കല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ വിദേശത്തു നിന്നും വന്ന 157 പേർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Comments are closed.