എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളം: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പഴുന്നാന കളരിക്കല്‍ വീട്ടില്‍ ആത്മദാസന്-ഷീല ദമ്പതികളുടെ ഏകമകള്‍ അക്ഷയ (23) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഏറെ വൈകിട്ടും കോളേജില്‍ നിന്നും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ രാത്രി ഒന്‍പതരയോടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചലില്‍ ഈ കിണറിനു സമീപം ബാഗും ചെരിപ്പും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുന്നംകുളം ഫയര്‍ഫോഴ്സ് മൃതദേഹം പുറത്തെടുത്തു. പിന്നീട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളറക്കാട് തേജസ് എഞ്ചിനിയറിംഗ് കോളേജ് ബിടെക് വിദ്യാര്‍ത്ഥിനിയാണ്. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടില്‍ പൊതു ദര്‍ശ്ശനത്തിന് വച്ച ശേഷം ചെറുത്തിരുത്തിയില്‍ സംസ്ക്കരിച്ചു.
Comments are closed.