1470-490

കോവിഡ് 19: മലപ്പുറം ജില്ലയിൽ വ്യാജപ്രചരണം

കോട്ടക്കൽ: ജില്ലയിൽ രണ്ടു പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിലെ പല ഭാഗങ്ങളിൽ രോഗം പിടിപെട്ടവരുണ്ടെന്ന വ്യാജ പ്രചരണങ്ങൾ നടക്കുന്നു. നെടുമ്പാശേരിയിൽ നിന്നും രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ കൂടെ യാത്ര ചെയ്തവരാണെന്നും ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ ലംഘിച്ചു നടക്കുന്നു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നു. തുടങ്ങിയ ശബ്ദ സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഇത്തരം പ്രചരണം നടത്തുന്നവരുടെ നമ്പറുകൾ ശേഖരിച്ചു കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പതികൃതർ അറിയിച്ചു.

Comments are closed.