കൊവിഡ് 19 നിയന്ത്രണം കര്ശ്ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അവലോകന യോഗം നടത്തി.
കൊടകര ഗ്രാമപഞ്ചായത്തില്‍ കൊവിഡ് 19 നിയന്ത്രണം കര്ശ്ശനമാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി എം എല്‍ എ ശ്രീ ബി ഡി ദേവസ്സിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല അവലോകന യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ അധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാരിസ് പറച്ചിക്കോടന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ എല്‍ പാപ്പച്ചന് വൈസ് പ്രസിഡന്റ് കെ.എസ്. സുധ , വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോയ് നെല്ലിശ്ശേരി , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിലാസിനി ശശി, പഞ്ചായത്ത് സെക്രട്ടറി ജി.സബിത , എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ , വ്യാപാര പ്രതിനിധികള്‍ , പ്രൈവറ്റ് ആശുപത്രി പ്രതിനിധികള്‍ ,വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , അംഗനവാടി , കുടുംബശ്രീ എന്നിവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു . പരിപാടികള്‍ക്ക് ജെ എച്ച് ഐ മാരായ ഷോഗന്‍ ബാബു , എം.എ.സുനില്‍ , രാജീവന് , ജെ പി എച്ച് എന്‍ മാരായ രാജി കെ എസ് , ആഷിന ,എം എന്നിവര്‍ നേതൃത്വം നല്കി
Comments are closed.