1470-490

ഓടിട്ട വീട് തകർന്നു

പരപ്പനങ്ങാടി:പുത്തൻകടപ്പുറത്തെ പാത്തകുഞ്ഞാലി കോയക്കുട്ടിഹാജിയുടെ 35 വർഷത്തോളം പഴക്കമുള്ള വീടാണ് തകർന്നത്. ഓടിട്ട വീടിന്റെ മേൽക്കൂരയിലെ പട്ടിക ദ്രവിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മേൽക്കൂര പൂർണമായും തകരുകയും അതിന്റെ താഴെ ഭാഗത്തെ നിലയും ഭാഗികമായി തകർന്നു. അപകടം നടക്കുന്നതിന്റെ തൊട്ടു മുമ്പ് വീട്ടിലുള്ളവർ  പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും വില്ലജ് ഓഫീസർക്ക് പരാതി നൽകിയതായും വീട്ടുടമ കോയക്കുട്ടിഹാജി  പറഞ്ഞു.

Comments are closed.