വോട്ടർപട്ടിക പുതുക്കൽ: ഹിയറിങ് നിർത്തിവെച്ചു

കൊടുങ്ങല്ലൂർ നഗരസഭയിലെ വോട്ടർപട്ടിക പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ്ങ് താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹിയറിങ്ങ് മാറ്റിവെച്ചത്. എന്നാൽ വോട്ടർപട്ടികയിലേക്ക് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്ത ശേഷം ഹിയറിങിൽ പങ്കെടുത്ത് രേഖകൾ സമർപ്പിക്കാൻ അവസരം ലഭിക്കാത്തവർക്ക് മാർച്ച് 20 വരെ നഗരസഭയിൽ നേരിട്ട് രേഖകൾ ഹാജരാക്കാം. അവസരം ലഭിക്കാത്തവർ, തങ്ങളുടെ പ്രായം, താമസസ്ഥലം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന രേഖകളും ഫോട്ടോയുമാണ് ഹാജരാക്കേണ്ടത്.
Comments are closed.